പൂജപ്പുര ശ്രീ സരസ്വതീദേവീക്ഷേത്രം

ദേവീപൂജയ്ക്ക് പുരാതനകാലം മുതല്‍ പേര്‍കൊണ്ട പൂജപ്പുരയുടെ നെറുകയിലാണ് ശ്രീ സരസ്വതീദേവീക്ഷേത്രം നിലനില്‍ക്കുന്നത്. ആകൃതിയില്‍ ചെറുതെങ്കിലും പ്രകൃതികൊണ്ട് പ്രപഞ്ചം മുഴുവന്‍ നിറയുന്ന ജഗദീശ്വരിയുടെ ചൈതന്യസ്രോതസ്സാണ് ഈ ദേവീക്ഷേത്രം. ആയിരത്താണ്ടുകളായി ഋഷീശ്വരന്മാരുടെ സന്ദര്‍ശനങ്ങളാലും തപസ്സാലും പവിത്രീകൃതമായ സന്നിധിയാണിത്‌. അതിന്റെ മാസ്മര സ്പര്ശം ഈ ക്ഷേത്രാങ്കണത്തിലെത്തുന്ന ആര്‍ക്കും പെട്ടെന്നുതന്നെ അനുഭവവേദ്യമായിത്തീരും. സരസ്വതീദേവിയുടെ പ്രതിഷ്ഠയോടൊപ്പം കന്നിമൂലയില്‍ ഗണപതിപ്രതിഷ്ഠയും ഈ ദിവ്യഭൂവിനെ ധന്യമാക്കുന്നുണ്ട്. 2010-ലാണ് ഇവിടെ ക്ഷേത്രം പണികഴിപ്പിച്ചത്. പ്രശസ്തരും പ്രഗത്ഭരുമായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടു നവരാത്രി സംഗീതോത്സവം നടത്തുന്ന ഈ ക്ഷേത്രത്തിലെ മുഖ്യ ഉപാസനയായിരിക്കുന്നു.

Read More

Recent News

പൂജ ബുക്ക് ചെയ്യുന്ന ഭക്തജനങ്ങൾ 9040105521, 9074631108 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുക

Gallery